News

കടം വാങ്ങാൻ വരുന്നവരെക്കൊണ്ട് രക്ഷയില്ലെന്ന് ഓണം ബമ്പർ ജേതാവ്

23 September 2022 , 8:47 PM

 

  1. തിരുവനന്തപുരം: കടം വാങ്ങാൻ വരുന്നവരെ കൊണ്ട് രക്ഷയില്ലെന്ന് സംസ്ഥാന സർക്കാരിന്‍റെ ഓണം ബമ്പർ ജേതാവ് അനൂപ്. വീട്ടിൽ നിരന്തരം ആളുകൾ സഹായം തേടിയെത്തുകയാണ്. വീട്ടിൽനിന്നു പുറത്തിറങ്ങാൻ സാധിക്കുന്നില്ലെന്നും അനൂപ് മാധ്യമങ്ങളോട് പറഞ്ഞു.

സ്വന്തം കുട്ടിയുടെ അടുത്ത് പോകാൻ കഴിയാത്ത അവസ്ഥയാണ്.

കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും കഴിയുന്നില്ല.

വീട് മാറിപ്പോകാൻ ആലോചിക്കുകയാണെന്നും അനൂപ് പറഞ്ഞു. രണ്ടു വർഷം കഴിയാതെ പണം ഒന്നും ചെയ്യില്ലെന്നും അനൂപ് വ്യക്തമാക്കി.