News

കേരളപ്പിറവി ദിനത്തിൽ കേരളീയത്തിന് തിരിതെളിഞ്ഞു

01 November 2023 , 11:38 AM

 

തിരുവനന്തപുരം:  ഒരാഴ്ച നീളുന്ന ‘കേരളീയം’ പരിപാടിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ തിരി തെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. എല്ലാവർഷവും കേരളീയം സംഘടിപ്പിക്കുമെന്നും കേരളീയം ലോകോത്തര ബ്രാൻഡായി മാറ്റുമെന്നും പിണറായി വിജയൻ പറഞ്ഞു. ‘‘ആർക്കും പിന്നിലല്ല, പലകാര്യത്തിലും മുന്നലാണെന്നുള്ള പതാക ഉയർത്താൻ കേരളീയത്തിന് കഴിയണം. നേട്ടങ്ങൾ കൈവരിക്കാൻ അപാരമായ സിദ്ധികൾ നമുക്കുണ്ട്. ഭൂപരിഷ്കരണം മുതൽ ജനകീയവത്കരണം വരെ മാതൃകകൾ സൃഷ്ടിച്ചു. എന്നാൽ ഈ നേട്ടങ്ങൾ അവ അർഹിക്കുന്ന വിധം ലോകം തിരിച്ചറിഞ്ഞിട്ടില്ല. തിരുവനന്തപുരത്തിന്റെ മുഖമുദ്രയുള്ള പരിപാടിയായി കേരളീയം മാറും. വിദേശ മാതൃകകൾ അനുകരിച്ച് കേരളീയത്തെ ലോകോത്തര ബ്രാൻഡായി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.