News

ട്രെയിനിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം: 5 ദിവസത്തെ തെരച്ചിലിനുള്ളിൽ പ്രതി വലയിൽ

23 December 2022 , 8:53 AM

 

പാലക്കാട് : ട്രെയിനിൽ വ​ച്ച് യു​വ​തി​ക്ക് നേ​രെ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ൽ.​വണ്ടൂ​ർ സ്വ​ദേ​ശി ഷി​ഹാ​ബു​ദീ​ൻ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഷൊ​ർ​ണൂ​ർ - നി​ല​മ്പൂ​ർ പാ​സ​ഞ്ച​ർ ട്രെ​യി​നി​ൽ വ​ച്ച് ഡി​സം​ബ​ർ 17-നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ആ​ൾ​ത്തി​ര​ക്കി​ല്ലാ​ത്ത ക​മ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യു​ടെ അ​ടു​ത്ത് ഇ​രി​പ്പു​റ​പ്പി​ച്ച പ്ര​തി അ​ശ്ലീ​ല​ചു​വ​യോ​ടെ സം​സാ​രി​ക്കാ​ൻ ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് ഇ​യാ​ൾ യു​വ​തി​ക്ക് നേ​രെ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം ന​ട​ത്തി.പ്ര​തി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ യു​വ​തി, വാ​ണി​യ​മ്പാ​റ സ്റ്റേ​ഷ​നി​ൽ കാ​ത്ത് നി​ന്ന ബ​ന്ധു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഇയാളെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. സ്ഥ​ല​ത്ത് നി​ന്ന് ക​ട​ന്ന ഇ​യാ​ൾ​ക്കാ​യി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ഇന്നലെ വൈ​കി​ട്ടോ​ടെ​യാ​ണ് ഇ​യോ​ൾ അ​റ​സ്റ്റി​ലാ​യ​ത്.