News

വിവാഹത്തിന് ക്ഷണിച്ചില്ല; അയല്‍വാസികളെ മര്‍ദ്ദിച്ചു

30 September 2022 , 12:16 PM

 

ഇടുക്കി: വിവാഹത്തിന് ക്ഷണിച്ചില്ലായെന്ന കാരണത്താല്‍ അയല്‍വാസിയുടെ വീടുകയറി ആക്രമിച്ച് സഹോദരങ്ങള്‍. സംഭവത്തില്‍ കൈലാസം മുളകുപാറയില്‍ മുരുകേശന്‍(32), വിഷ്ണു(28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി മുളകുപാറ കൈലാസം സ്വദേശി കല്ലാനിക്കല്‍ സേനന്റെ വീടിന് നേരെയാണ് കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയോടെ ആക്രമണമുണ്ടായത്. സമീപവാസികളും സഹപാഠികളുമായിട്ടും യുവതിയുടെ വിവാഹത്തിന് ക്ഷണിച്ചില്ലെന്നാരോപിച്ച് യുവാക്കള്‍ വീട്ടില്‍ അതിക്രമിച്ച് കയറുകയായിരുന്നു. സേനന്റെ വീട്ടില്‍ അതിക്രമിച്ചുകയറിയ സഹോദരങ്ങളായ മുരുകേശനും വിഷ്ണുവും വീടിന്റെ ജനാലയും കതകും അടിച്ചുതകര്‍ത്തു. സേനന്റെ ഭാര്യ ലീലയേയും മകന്‍ അഖിലിനേയും ആക്രമിച്ചു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.