Entertainment

നിരഞ്ജ് മണിയൻപിള്ള രാജു വിവാഹിതനായി

08 December 2022 , 2:03 PM

 

കൊച്ചി: നടനും മണിയൻപിള്ള രാജുവിന്റെ മകനുമായ നിരഞ്ജ് മണിയൻപിള്ള രാജു വിവാഹിതനായി. നിരഞ്ജനയാണ് വധു. പാലിയം കൊട്ടാരകുടുംബാംഗമാണ് നിരഞ്ജന. പാലിയം കൊട്ടാരത്തിൽവച്ച്‌ ഇന്ന് രാവിലെ നടന്ന ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. മമ്മൂട്ടി, ജയറാം തുടങ്ങിയ വൻ താരങ്ങളും വിവാഹത്തിന് എത്തിയിരുന്നു. ഭാര്യ സുൽഫത്തിനൊപ്പമാണ് മമ്മൂട്ടി വിവാഹത്തിനെത്തിയത്. ജഗദീഷ്, കുഞ്ചൻ, നിർമ്മാതാവ് സുരേഷ്‌കുമാർ, രാകേഷ്, രഞ്ജിത്ത്, ചിപ്പി, സംവിധായകനായ സേതു തുടങ്ങിയ നിരവധി പേരാണ് വിവഹത്തിന് എത്തിയത്. വിവാഹ റിസപ്ഷൻ 10ന് തിരുവനന്തപുരത്ത് സ്വകാര്യ ഹോട്ടലിൽ വച്ച്‌ നടക്കും.