News

നീലേശ്വരത്ത് റിസോർട്ടിന് തീപിടിച്ചു

15 April 2023 , 7:45 AM

 

കാസർഗോഡ്: നീലേശ്വരത്ത് റിസോർട്ടിന് തീപിടിച്ചു. നീലേശ്വർ ഹെർമിറ്റേജ് റിസോർട്ടിലാണ് തീപിടുത്തം ഉണ്ടായത്. ഓലമേഞ്ഞ കെട്ടിടത്തിന് മുകളിൽ പടക്കം വന്ന് വീണതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റിസോർട്ടിന് സമീപത്ത് നിന്ന് പൊട്ടിച്ച പടക്കം മേൽക്കൂരക്ക് മുകളിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഓഫീസും, അനുബന്ധ ഉപകരണങ്ങളും പൂർണമായും കത്തിനശിച്ചു. അഗ്നി രക്ഷാ സേനയുടെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.