News

എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസ് ഇനി എന്‍ഐഎ അന്വേഷിക്കും

18 April 2023 , 4:02 PM

 

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസ് എന്‍ഐഎ ഏറ്റെടുത്തു. എന്‍ഐഎയുടെ കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. എന്‍ഐഎ ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും.നേരത്തെ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു. അക്രമത്തില്‍ തീവ്രവാദ ബന്ധത്തിന്റെ സൂചനകള്‍ ചൂണ്ടിക്കാട്ടി എന്‍ഐഎ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പ്രാഥമിക റിപ്പോര്‍ട്ടും കൈമാറിയിരുന്നു.
തീവ്രവാദ ബന്ധത്തിന്റെ സൂചനകള്‍ ലഭിച്ച സാഹചര്യത്തില്‍ കേസില്‍ വിശദ അന്വേഷണം വേണമെന്ന നിലപാടാണ് എന്‍ഐഎ സ്വീകരിച്ചത്. ആക്രമണത്തില്‍ എന്‍ഐഎ പരിശോധന നടത്തിയിരുന്നു. കൊച്ചി, ബെംഗളൂരു യൂണിറ്റില്‍ നിന്നുള്ള എന്‍ഐഎ സംഘമാണ് കണ്ണൂരിലെത്തി അന്വേഷണം നടത്തിയത്. തീ പിടുത്തമുണ്ടായ കണ്ണൂര്‍- ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ ഡി1, ഡി2 ബോഗികളാണ് എന്‍ഐഎ സംഘം പരിശോധിച്ചത്.