News

മലപ്പുറത്തെ പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ പരിശോധന

13 August 2023 , 2:22 PM

 

മലപ്പുറം: മലപ്പുറത്ത് നാലിടങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തുന്നു. പോപുലര്‍ഫ്രണ്ടില്‍ പ്രവര്‍ത്തിച്ചിരുന്നവരുടെ വീടുകളിലാണ് പരിശോധന പുരോഗമിക്കുന്നത്.സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് എന്‍ഐഎ ശേഖരിക്കുന്നത്. മുന്‍കാലങ്ങളില്‍ നടത്തിവന്ന പരിശോധനയുടെ തുടര്‍ച്ചയാണിതെന്നാണ് വിവരം.വേങ്ങര പറമ്പില്‍പ്പടി തയ്യില്‍ ഹംസ, തിരൂര്‍ ആലത്തിയൂര്‍ കളത്തിപ്പറമ്പില്‍ യാഹുട്ടി, താനൂര്‍ നിറമരുതൂര്‍ ചോലയില്‍ ഹനീഫ, രാങ്ങാട്ടൂര്‍ പടിക്കാപ്പറമ്പില്‍ ജാഫര്‍ എന്നിവരുടെ വീടുകളിലാണ് ഒരേ സമയത്ത് പരിശോധന ആരംഭിച്ചത്.