News

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം

07 October 2022 , 7:21 AM

 

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. കാരറ ഗുഡ്ഡയൂരിൽ  വള്ളി, സുരേഷ് ദമ്പതികളുടെ ആറ് ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്.തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഇന്നലെ വൈകുന്നേരം 6.30 നാണ് കുഞ്ഞ് മരിച്ചത്. ഡിസംബർ മാസത്തിലായിരുന്നു പ്രസവ തീയതി .പ്രസവ സമയത്ത് ഒരു കിലോ 100 ഗ്രാം മാത്രമായിരുന്നു കുഞ്ഞിന്റെ തൂക്കം.