Sports

പൊരിഞ്ഞ പോരിൽ സെനഗലിനെ വീഴ്ത്തി നെതർലാൻഡ്സിന് വിജയം

21 November 2022 , 11:44 PM

 

ദോഹ: ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് എയിലെ ആക്രമണ പ്രത്യാക്രമണങ്ങളാൽ ആവേശം നിറഞ്ഞ രണ്ടാം മത്സരത്തിൽ   സെനഗലിനെ വീഴ്ത്തി നെതർലാൻഡ്സിന് വിജയം.  ആദ്യ പകുതി ഗോൾരഹിതമായിരുന്നു.രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. പന്തടക്കത്തിലും പാസിങ്ങിലും ഉൾപ്പെടെ നെതർലൻഡ്സിനൊപ്പം നിൽക്കുന്ന പ്രകടനമാണ് സൂപ്പർതാരം സാദിയോ മാനെയുടെ അഭാവത്തിലും സെനഗൽ പുറത്തെടുത്തത്.ഇരുടീമുകളും ആദ്യപകുതിയിൽ ലഭിച്ച അവസരങ്ങൾ പാഴാക്കിയെങ്കിലും, മികച്ച അവസരങ്ങളിലേറെയും ലഭിച്ചത് നെതർലൻഡ്സിനാണ്. ബാർസ താരം ഫ്രാങ്ക് ഡി യോങ് ഉൾപ്പെടെയുള്ളവർ സുവർണാവസരങ്ങൾ അവിശ്വസനീയമാംവിധം പാഴാക്കി. സെനഗലിലും ഏതാനും അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.