Sports

നെഹ്റു ട്രോഫി; പത്ത് ജില്ലകളിൽ നാളെ മുതൽ ടിക്കറ്റ് ലഭിക്കും

Alappuzha Reporter

18 August 2022 , 7:13 PM

 

ആലപ്പുഴ: 68-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്‍റെ നേരിട്ടുള്ള ടിക്കറ്റു വിൽപന മറ്റ് ജില്ലകളിൽ നാളെ ആരംഭിക്കും. സർക്കാർ ഓഫീസുകൾ മുഖേനയാണ് ടിക്കറ്റുകൾ വിൽക്കുന്നത്. ഇടുക്കി, വയനാട്, കണ്ണൂർ, കാസർകോട് ഒഴികെ മറ്റെല്ലാ ജില്ലളിലും വിൽപനയ്ക്കുള്ള സംവിധാനങ്ങൾ പൂർത്തിയായി. 100 രൂപ മുതൽ 3000 രൂപ വരെയുള്ള ടിക്കറ്റുകളാണ്  ലഭിക്കുക.  ഓൺലൈനില്‍ ഇതുവരെ ഒന്നര ലക്ഷം രൂപയുടെ ടിക്കറ്റുകള്‍ വിറ്റു.ജില്ലയില്‍ നേരിട്ടുള്ള ടിക്കറ്റ് വില്‍പ്പന ബുധനാഴ്ച്ചയാണ് ആരംഭിച്ചത്. ഇതുവരെ 50,000 രൂപയുടെ  ടിക്കറ്റുകളുടെ വില്‍പ്പന നടന്നു.