Sports

വള്ളംകളിപ്പെരുമായുമായി ഇത്തവണ ഉത്പന്നങ്ങളും; വില്‍പ്പന നാളെ മുതൽ -

22 August 2022 , 6:40 PM

 

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ പെരുമയുമായി ഇത്തവണ ഉത്പന്നങ്ങളും വില്‍പ്പനയ്ക്ക്. നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ എന്‍.ടി.ബി.ആര്‍. മെര്‍ക്കന്‍ഡൈസ് എന്ന പേരില്‍ വിവിധ ഉത്പന്നങ്ങളുടെ വില്‍പന നാളെ ആരംഭിക്കും. കോഫി മഗ്, തൊപ്പി, ടീ ഷര്‍ട്ട്, ചുണ്ടന്‍ വള്ളത്തിന്റെ രൂപം എന്നിങ്ങനെ 120 രൂപ മുതല്‍ 600 രൂപവരെ വിലയുള്ള ഉത്പന്നങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. ആദ്യ ദിവസങ്ങളില്‍ റവന്യൂ ഡിവിഷണല്‍ ഓഫീസ് കേന്ദ്രീകരിച്ചാണ് വില്‍പ്പന. വരും ദിവസങ്ങളില്‍ ഇവ വിജയ് പാര്‍ക്കിലും ലഭ്യമാകും.