education

നീറ്റ് പരീക്ഷ ഫലം സെപ്റ്റംബര്‍ 7ന്

27 August 2022 , 9:21 AM

 

ഡല്‍ഹി: നീറ്റ് പരീക്ഷ യുജി ഫലം  സെപ്റ്റംബര്‍ 7ന് പ്രഖ്യാപിക്കും. നാഷണല്‍ ടെസ്റ്റിം​ഗ് ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്. താത്ക്കാലിക ഉത്തര സൂചിക, റെസ്പോണ്‍സ് ഷീറ്റ് എന്നിവ ആ​ഗസ്റ്റ് 30 ന് പുറത്തിറക്കുമെന്നു എന്‍ടിഎ അറിയിച്ചു. 18 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഈ വര്‍ഷം നീറ്റ് യുജി പരീക്ഷയെഴുതിയത്. ഉദ്യോ​ഗാര്‍ത്ഥികള്‍ക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ neet.nta.nic.in. ല്‍ നിന്ന് റിസള്‍ട്ട് ഡൗണ്‍ലോഡ് ചെയ്യാം. ഉത്തരസൂചിക ‍ഡൗണ്‍ലോഡ് ചെയ്യാന്‍ www.neet.nta.nic.in. ഔദ്യോ​ഗിക വെബ്സൈറ്റിലെ ഹോം പേജില്‍ NEET 2022 Answer Key എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ലോ​ഗിന്‍ വിശദാംശങ്ങള്‍ നല്‍കണം. പിന്നാലെ നീറ്റ് യുജി 2022 ഉത്തരസൂചിക സ്ക്രീനില്‍ കാണാം.

 

ഉത്തരസൂചികയ്‌ക്കൊപ്പം ഉദ്യോഗാര്‍ത്ഥികളുടെ ഒഎംആര്‍ റെസ്പോണ്‍സ് ഷീറ്റുകളും നല്‍കും. neet.nta.nic.in, ntaresults.nic.in, nta.ac.in. എന്നീ വെബ്സൈറ്റുകള്‍ ഉത്തര സൂചികക്കായി പരിശോധിക്കാം.