News

നെടുമ്പാശ്ശേരിൽ വൻ സ്വർണവേട്ട

05 October 2022 , 12:18 PM

 

 

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. വിദേശത്ത് നിന്ന് കേരളത്തിലേക്ക് കടത്തിയ 3.250 കിലോ സ്വര്‍ണമാണ് പിടികൂടിയത്. നാല് യാത്രക്കാരില്‍ നിന്നായാണ് സ്വര്‍ണം പിടിച്ചെടുത്തിരിക്കുന്നത്. 

രാവിലെ മൂന്ന് യാത്രക്കാരില്‍ നിന്നായി രണ്ട് കിലോ സ്വര്‍ണവും പിന്നീട് വന്ന കോഴിക്കോട് സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് ഒരു കിലോ നൂറ്റി നാല്‍പത് ഗ്രാം സ്വര്‍ണവുമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. മലപ്പുറം സ്വദേശികളായ രണ്ട് പേരാണ് പൊടി രൂപത്തിലും പേസ്റ്റ് രൂപത്തിലും സ്വര്‍ണം കടത്തിയത്. 

പൊടി രൂപത്തില്‍ സ്വര്‍ണം കടത്തുന്നത് പുതിയ രീതിയാണ്. 

200 ഗ്രാമാണ് ഇത്തരത്തില്‍ പൊടി രൂപത്തിലാക്കി കടത്തിയത്.   ഇത്തരത്തില്‍ സ്വര്‍ണം കടത്തുമ്പോള്‍ വിമാനത്താവളത്തില്‍ പിടിക്കപ്പെടുമോയെന്ന് കണ്ടെത്താനാവും കുറഞ്ഞ അളവില്‍ സ്വര്‍ണം പൊടിയാക്കി കടത്തിയതെന്നാണ് നിഗമനം. 400 ഗ്രാം സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കിയും കടത്തിയിട്ടുണ്ട്.