Entertainment

നയൻതാര, വിഘ്‌നേശ് ശിവൻ ദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ പിറന്നു

09 October 2022 , 7:00 PM

 

ചെന്നൈ: നയൻതാര (#Nayanthara), വിഘ്‌നേശ് ശിവൻ ദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ പിറന്നു. സോഷ്യൽ മീഡിയയിലൂടെയാണ് വിഘ്നേശ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഇരുവർക്കും ആശംസകൾ ചൊരിയുന്ന തിരക്കിലാണ് തെന്നിന്ത്യൻ സിനിമാ ലോകം.കഴിഞ്ഞ 2022 ജൂൺ ഒൻപതിനായിരുന്നു ഇവരുടെ  വിവാഹം .

"നയനും ഞാനും അമ്മയും അപ്പയും ആയി. അനുഗ്രഹിക്കപ്പെട്ട ഇരട്ട കുഞ്ഞുങ്ങളാണ്. ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും, ഞങ്ങളുടെ പൂർവ്വികരുടെ അനുഗ്രഹങ്ങളും ചേർന്ന്, നമുക്ക് 2 അനുഗ്രഹീതരായ കുഞ്ഞുങ്ങളുടെ രൂപത്തിൽ വന്നിരിക്കുന്നു. 

ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം”, എന്നാണ് സന്തോഷ വിവരം പങ്കുവച്ച് വിഘ്നേശ് കുറിച്ചിരിക്കുന്നത്.