News

അപകടകരമായി വാഹനമോടിച്ചു; ലോകകപ്പ് റാലിയില്‍ പങ്കെടുത്ത 30 ഓളം വാഹനങ്ങള്‍ക്കെതിരെ നടപടി

21 November 2022 , 12:42 PM

 

കൊച്ചി: അപകടകരമായി വാഹനമോടിച്ചു എന്ന കാരണത്താല്‍ ആലുവയില്‍ ലോകകപ്പ് റാലിയില്‍ പങ്കെടുത്ത് നിയമ ലംഘനം നടത്തിയ മുപ്പതോളം വാഹനങ്ങള്‍ക്കെതിരെ നടപടിയുമായി എം.വി.ഡി. ചെറിയ കുട്ടികള്‍ ഓടിച്ച വാഹനങ്ങള്‍, അഭ്യാസപ്രകടനം നടത്തിയ ഓട്ടോറിക്ഷകള്‍, അപകടകരമാം വിധം ഡോറുകളും ഡിക്കിയും തുറന്ന് സാഹസിക പ്രകടനം നടത്തിയ കാറുകള്‍, സൈലന്‍സറില്‍ ചവിട്ടി നിന്ന് അഭ്യാസ പ്രകടനം നടത്തിയ ടൂ വീലറുകള്‍ എന്നീ വാഹനങ്ങളുടെ ഉടമകള്‍ക്കെതിരെയാണ് കേസ്. അപകടകരമായി വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് പത്തോളം വാഹന ഉടമകളെ പൊലീസ് വിളിച്ച് വരുത്തിയിട്ടുണ്ട്. കൂടുതല്‍ വാഹനങ്ങളുള്ളതിനാല്‍ ഇതിന്റെ ദൃശ്യങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന് കൈമാറി. തുടര്‍ന്നുള്ള മണിക്കൂറുകളില്‍ കൂടുതല്‍ വാഹനങ്ങള്‍ക്കെതിരെ നടപടിയുണ്ടാകും.