News

എം.കെ. മുനീര്‍ എം.എല്‍.എ ആശുപത്രിയില്‍

15 August 2023 , 4:31 PM

 

കണ്ണൂര്‍: മുസ്ലിം ലീഗ് നേതാവ് ഡോ. എം.കെ. മുനീര്‍ എം.എല്‍.എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവും കാരണം മുസ്ലിം ലീഗ് നേതാവ് ഡോ. എം.കെ. മുനീര്‍ എം.എല്‍.എയെ കണ്ണൂരിലെ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരുദിവസം ആശുപത്രിയില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ആരോഗ്യനിലയില്‍ ആശങ്കയില്ല. ഏക സിവില്‍ കോഡ് സംബന്ധിച്ച് കണ്ണൂര്‍ മുസ്ലിം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചേംബര്‍ ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു അദ്ദേഹം. ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.