News

പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ബന്ധുവും അയൽ വാസിയുമായ പത്തൊമ്പതുകാരൻ പിടിയിൽ

25 August 2022 , 10:49 PM

 

ഇടുക്കി: മുരിക്കാശ്ശേരിയിൽ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ബന്ധുവും അയൽ വാസിയുമായ പത്തൊമ്പതുകാരനെ അറസ്റ്റ് ചെയ്തു. സംശയം തോന്നിയ അമ്മ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഇതിന് പിന്നാലെ മാതാപിതാക്കൾ പോലീസിൽ പരാതിപ്പെട്ടു. തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടിയെ പീഡിപ്പിച്ചത് ആരെന്ന് വ്യക്തമായത്. വിവാഹപ്രായമാവുമ്പോൾ കല്യാണം കഴിക്കാമെന്ന് വാഗ്ദാനം നൽകിയായിരുന്നു പീഡനമെന്ന് പറയപ്പെടുന്നു.