Entertainment

സിനിമാതാരം ശ്രീയ രമേഷ് സോഷ്യൽ മീഡിയയിൽ എത്തിയത് അർജൻ്റീനൻ ജഴ്സിയണിഞ്ഞ് ഫുട്ബോളുമായി

17 December 2022 , 4:48 PM

 

കൊച്ചി: ലോകകപ്പ് കലാശപ്പോരാട്ടത്തിൽ അർജൻ്റീനയ്ക്ക് പിന്തുണ പ്രഖ്യാപിക്കാൻ സിനിമാതാരം ശ്രീയ രമേഷ് സോഷ്യൽ മീഡിയയിൽ എത്തിയത് അർജൻ്റീനൻ ജഴ്സിയണിഞ്ഞ് ഫുട്ബോളുമായി.

വിവിധ പോസുകളിലുള്ള ശ്രീയയുടെ ചിത്രങ്ങൾ വൈറലായി കഴിഞ്ഞു. ബ്രസീലിനെ വിട്ട് അർജൻ്റീനയുടെ കൂടെ കൂടിയോ എന്നുള്ള നിരവധി കമൻ്റുകൾ ചിത്രങ്ങൾക്ക് താഴെയുണ്ട്.

ഫേസ്ബുക്കിൽ മാത്രം 2.1 മില്യൺ ഫോളോവേഴ്സുള്ള ശ്രിയ സൂപ്പർ താരം മോഹൻലാലിൻ്റെ അകന്ന ബന്ധുകൂടിയാണ്.

 ഹരിപ്പാട് സ്വദേശിനിയായ ശ്രിയ ആലപ്പുഴ എസ് ഡി കോളേജിൽ നിന്നുമാണ് ബിരുദം പൂർത്തിയാക്കിയത്. ഭർത്താവ് രമേശുമൊത്ത്‌ ദുബായിലാണ് താമസം. കുങ്കുമപ്പൂവ്‌ എന്ന സീരിയലിലൂടെയാണ് ശ്രീയ അഭിനയ രംഗത്തേയ്ക്ക് വരുന്നത്. തുടർന്ന് നിരവധി സീരിയലുകളിൽ അഭിനയിച്ചു. ആദ്യ ചലച്ചിത്രം 'എന്നും എപ്പോഴും'. പിന്നീട് വേട്ട, അനീസ്യ, ഒപ്പം, ഡഫേദാർ, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.