News

സീറ്റ് ബെല്‍റ്റ് ധരിക്കാതെ പോലീസ്: പെറ്റിയടിച്ച് എം.വി.ഡി

21 September 2023 , 3:46 PM

 

തിരുവനന്തപുരം: സീറ്റ് ബെല്‍റ്റ് ധരിക്കാതെ ജീപ്പില്‍ യാത്ര ചെയ്തതിന് പോലീസിന് പെറ്റിയടിച്ച് മോട്ടോര്‍ വാഹന വകുപ്പ്. തിരുവനന്തപുരത്ത് കാട്ടാക്കട, മലയിന്‍കീഴ് പോലീസ് സ്റ്റേഷനുകളിലെ വാഹനങ്ങള്‍ക്കാണ് പിഴ ചുമത്തിയത്. മലയിന്‍കീഴില്‍ 1500ഉം കാട്ടാക്കടയില്‍ 1000 രൂപയും പിഴ ചുമത്തി. എഐ ക്യാമറ വഴി നിയമലംഘനം കണ്ടെത്തിയാണ് പിഴയിട്ടത്. കാട്ടാക്കട സ്റ്റേഷനിലെ KL-01-CH 6897 ജീപ്പിന് ജൂണ്‍ 16നാണ് ഡ്രൈവറും കോ പാസഞ്ചറും സീറ്റ് ബല്‍റ്റ് ധരിക്കാത്തതിന് പിഴയിട്ടത്.
മലയിന്‍കീഴ് സ്റ്റേഷനിലെ KL-01-BW 5623 ജീപ്പിന് ജൂണ്‍ 27നാണ് ഡ്രൈവറും കോ പാസഞ്ചറും സീറ്റ് ബല്‍റ്റ് ധരിക്കാത്തതിന് പിഴയിട്ടത്.