News

കാ​ര്‍ കാ​ർ നി​യ​ന്ത്ര​ണം​വി​ട്ടു മ​ര​ത്തി​ലി​ടി​ച്ച് അ​മ്മ​യും കു​ഞ്ഞും മ​രി​ച്ചു

13 December 2022 , 4:17 AM

 

കാസർകോട്: കാ​ര്‍ കാ​ർ നി​യ​ന്ത്ര​ണം​വി​ട്ടു മ​ര​ത്തി​ലി​ടി​ച്ച് അ​മ്മ​യും കു​ഞ്ഞും മ​രി​ച്ചു. കാസർഗോഡ് ദേ​ലം​പാ​ടി കൊ​ട്ടി​യാ​ടി​യി​ലെ തേ​ങ്ങ വ്യാ​പാ​രി സാ​നു​വി​ന്‍റെ ഭാ​ര്യ ഷാ​ഹി​ന (35), മ​ക​ള്‍ ഫാ​ത്തി​മ​ത് ഷ​സ (നാ​ല്) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

 

സാ​നു​വി​ന്‍റെ ഉ​മ്മ ബീ​ഫാ​ത്തി​മ, സ​ഹോ​ദ​ര​ന്‍ അ​ഷ്റ​ഫ്, സ​ഹോ​ദ​ര​ൻ ഹ​നീ​ഫ​യു​ടെ ഭാ​ര്യ മി​സി​രി​യ, മ​ക​ള്‍ ആ​റു വ​യ​സു​കാ​രി സ​ഹ​റ, മ​റ്റൊ​രു സ​ഹോ​ദ​ര​ന്‍ യാ​ക്കൂ​ബി​ന്‍റെ ഭാ​ര്യ സ​മീ​ന, മ​ക​ള്‍ അ​ഞ്ചു​വ​യ​സു​കാ​രി അ​ല്‍​ഫ ഫാ​ത്തി​മ എ​ന്നി​വ​ര്‍​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​തി​ല്‍ നാ​ലു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

 

കേ​ര​ള-​ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യാ​യ ദേ​ലം​പാ​ടി പ​ര​പ്പ​യി​ല്‍ വൈകുന്നേരം 3.45 നാ​യി​രു​ന്നു അ​പ​ക​ടം. ക​ര്‍​ണാ​ട​ക സു​ള്ള്യ​യി​ലെ വി​വാ​ഹ​വി​രു​ന്നി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പു​ത്തൂ​ര്‍ ക​ര്‍​ണൂ​ര്‍ ഗോ​ളി​ത്ത​ടി​യി​ല്‍​നി​ന്ന് യാ​ത്ര പു​റ​പ്പെ​ട്ട കു​ടും​ബ​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

 

ഗ്വാ​ളി​മു​ഖ​യി​ല്‍​നി​ന്ന് പ​ര​പ്പ​യി​ലെ​ത്തി​യ​പ്പോ​ള്‍ മ​ഴ​യു​ണ്ടാ​യി​രു​ന്നു. വേ​ഗ​ത​യി​ലു​ണ്ടാ​യി​രു​ന്ന കാ​ര്‍ റോ​ഡി​ല്‍ തെ​ന്നി​മാ​റി മ​ര​ത്തി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു