Sports

പോർച്ചുഗലിനെ വീഴ്ത്തി മൊറോക്കോ സെമി ഫൈനലിൽ

10 December 2022 , 10:25 PM

 

ദോഹ: ആവേശകരമായ പോരാട്ടത്തിൽ പോർച്ചുഗലിനെ ഏക പക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് മൊറോക്കോ ലോകകപ്പ് ഫുട്ബോളിൻ്റെ സെമി ഫൈനലിൽ പ്രവേശിച്ചു.

ആദ്യപകുതിയിൽ  സെവിയ്യ താരമായ അൽ നെയ്സ്രി നേടിയ തകർപ്പൻ ഹെഡർ ഗോളിലാണ് മൊറോക്കോ മുന്നിലെത്തിയത്.

സൂപ്പർ താരം ക്രിസ്റ്റാനോ റൊണാൾഡോ പോർച്ചുഗലിൻ്റെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ റൊണാൾഡോയ്ക്ക് തിളങ്ങാനുമായില്ല.ചരിത്രത്തിൽ ആദ്യമായാണ്  മൊറോക്ക ലോകകപ്പ് സെമി ഫൈനലിൽ എത്തിയത്.

ചരിത്രത്തിലാദ്യമായാണ് ഒരു ആഫ്രിക്കൻ ടീം സെമിയിൽ പ്രവേശിച്ചത് .ഇത് വരെ ഈ ലോകകപ്പിൽ മൊറോക്കോ ക്കെതിരെ നിശ്ചിത സമയത്തും അധിക സമയത്തും മറ്റൊരു ടീം ഗോൾ നേടിയിട്ടില്ല .ഒരൊറ്റ ഗോളേ ആ ടീം വഴങ്ങിയിട്ടുള്ളൂ അതും സെൽഫ് ഗോൾ . ഇന്നലെ നെയ്മറെ കണ്ടപോലെ കരയുന്ന ക്രിസ്റ്റ്യാനോയുടെ മുഖം സ്ക്രീനിൽ കാണിച്ചപ്പോൾ ഫുട്ബോൾ പ്രേമികൾക്ക് അതൊരു നൊമ്പരപ്പെടുത്തുന്ന കാഴ്ച്ചയായി.