Sports

ചമ്പക്കുളം മൂലം വള്ളംകളി ഇന്ന്

03 July 2023 , 7:20 AM

 



ചമ്പക്കുളം :  ചമ്പക്കുളം മൂലം ജലോത്സവം ഇന്ന് ചമ്പക്കുളത്ത് പമ്പയാറ്റിൽ നടക്കും. 6 ചുണ്ടൻ വള്ളങ്ങൾ, 3 വെപ്പ് എ ഗ്രേഡ് വള്ളങ്ങൾ, 2 എ ഗ്രേഡ് ഇരുട്ടുകുത്തി വള്ളങ്ങൾ, 2 വനിതകളുടെ തെക്കനോടി എന്നിവയുൾപ്പെടെ 13 വള്ളങ്ങളാണ് ഇക്കുറി പങ്കെടുക്കുക. രാവിലെ 11.30ന് മഠത്തിൽ ക്ഷേത്രത്തിലും മാപ്പിളശേരി തറവാട്ടിലും തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികാരികൾനടത്തുന്ന ആചാരാനുഷ്ഠാനങ്ങൾ. 1.30ന് കലക്ടർ ഹരിത വി. കുമാർ പതാക ഉയർത്തും. മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. തോമസ് കെ. തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും. ദേവസ്വം ബോർഡ് അസി.കമ്മിഷണർ ആർ. ശ്രീശങ്കറും കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്ക റെക്ടർ ഫാ. ഗ്രിഗറി ഓണംകുളവും ചേർന്ന് ദീപം തെളിക്കും. 2.30ന് മാസ് ഡ്രിൽ. വർഗീസ് ജോസഫ് വല്യാക്കൽ മാസ്റ്റർ ഓഫ് സെറിമണിയാകും. എം.സി. കുഞ്ഞപ്പൻ പ്രതിജ്ഞയ്ക്കു നേതൃത്വം നൽകും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ ഫ്ലാഗ് ഓഫ് ചെയ്യും. 3ന് മത്സരങ്ങൾ തുടങ്ങുമെന്ന് വള്ളംകളി ജനറൽ കൺവീനറും കുട്ടനാട് തഹസിൽദാറുമായ എസ്. അൻവറും പബ്ലിസിറ്റി കമ്മിറ്റി കൺവീനർ അജിത്ത് കുമാർ പിഷാരത്തും അറിയിച്ചു. 3.40ന് സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യും.  4.50ന് ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ മത്സരം. 5ന് സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനവിതരണവും കൊടിക്കുന്നിൽ സുരേഷ് എംപി നിർവഹിക്കും.

മത്സരങ്ങളുടെ ട്രാക്ക്, വള്ളം, ക്ലബ്, ക്യാപ്റ്റൻ എന്ന ക്രമത്തിൽ

ചുണ്ടൻ ഒന്നാം ഹീറ്റ്സ് ട്രാക്ക് 1: ആയാപറമ്പ് വലിയ ദിവാൻജി, വലിയദിവാൻജി ബോട്ട്ക്ലബ് ആയാപറമ്പ്, അലൻ മൂന്നുതൈക്കൽ ട്രാക്ക് 2: ജവാഹർ തായങ്കരി, കേരള പൊലീസ് ബോട്ട് ക്ലബ്, ജോസഫ് മുളന്താനം  ട്രാക്ക് 3: വള്ളമില്ല . രണ്ടാം ഹീറ്റ്സ് ട്രാക്ക് 1: റജിസ്റ്റർ ചെയ്യാനുള്ള സി വള്ളം ട്രാക്ക് 2: ചെറുതന ചുണ്ടൻ, തലവടി ടൗൺ ബോട്ട് ക്ലബ്, കെ.ആർ.ഗോപകുമാർ കക്കാടംപള്ളിൽ ട്രാക്ക് 3: നിരണം ചുണ്ടൻ, നിരണം ബോട്ട് ക്ലബ്, കെ.ജി.ഏബ്രഹാം കാട്ടുനിലത്ത്. മൂന്നാം ഹീറ്റ്സ് ട്രാക്ക് 1: വള്ളമില്ല ട്രാക്ക് 2: നടുഭാഗം ചുണ്ടൻ,നടുഭാഗം ബോട്ട് ക്ലബ്, പി.ആർ.പത്മകുമാർ പുത്തൻപറമ്പ് ട്രാക്ക് 3: ചമ്പക്കുളം ചുണ്ടൻ, കുമരകം ടൗൺ ബോട്ട് ക്ലബ്, ലാലി കെ.വർഗീസ് കളപ്പുരയ്ക്കൽ. വെപ്പ് എ ഗ്രേഡ് ട്രാക്ക് 1: നവജ്യോതി, സമുദ്ര ബോട്ട് ക്ലബ് കുമരകം, ജോജി വി.ജോസഫ് വലിയപുത്തൻപുരയിൽ  ട്രാക്ക് 2: പഴശ്ശിരാജ, കൈനകരി ടൗൺ ബോട്ട് ക്ലബ്, കെ.എസ്.വിബിൻരാജ് കണ്ണാട്ടുചിറ ട്രാക്ക് 3: കടവിൽ സെന്റ് ജോർജ്, ആർപ്പൂക്കര ബോട്ട് ക്ലബ്, റോബിൻ വർഗീസ് കടവിൽ. ഇരുട്ടുകുത്തി എ ഗ്രേഡ് ട്രാക്ക് 2: പടക്കുതിര, ഐബിആർഎ കൊച്ചിൻ, പി.എം.മഹേഷ് പുതിയതുണ്ടിയിൽ ട്രാക്ക് 3: മാമ്മൂടൻ, ഡ്രീം ക്യാച്ചേഴ്സ് ബോട്ട് ക്ലബ് അയ്മനം. തെക്കനോടി (വനിതകൾ) ട്രാക്ക് 2: കമ്പനി, സിഡിഎസ് നെടുമുടി പഞ്ചായത്ത്, കവിതാ മോഹൻ കാക്കാംപറമ്പ് ട്രാക്ക് 3: കാട്ടിൽ തെക്കതിൽ, സിഡിഎസ് ചമ്പക്കുളം പഞ്ചായത്ത്, ടി.കെ.സുധർമ്മ. ചുണ്ടൻ സെക്കൻഡ് ലൂസേഴ്സ് ഫൈനൽ:  ഒന്നാം ഹീറ്റ്സിലെ മൂന്നാമൻ (ട്രാക്ക് 1), രണ്ടാം ഹീറ്റ്സിലെ മൂന്നാമൻ (ട്രാക്ക് 2), മൂന്നാം ഹീറ്റ്സിലെ മൂന്നാമൻ (ട്രാക്ക് 3). ലൂസേഴ്സ് ഫൈനൽ: ഹീറ്റ്സിലെ രണ്ടാമൻ (ട്രാക്ക് 1), മൂന്നാം ഹീറ്റ്സിലെ രണ്ടാമൻ (ട്രാക്ക് 2), രണ്ടാം ഹീറ്റ്സിലെ രണ്ടാമൻ (ട്രാക്ക് 3). ചുണ്ടൻ ഫൈനൽ: രണ്ടാം ഹീറ്റ്സിലെ ഒന്നാമൻ (ട്രാക്ക് 1), മൂന്നാം ഹീറ്റ്സിലെ ഒന്നാമൻ (ട്രാക്ക് 2), ഒന്നാം ഹീറ്റ്സിലെ ഒന്നാമൻ (ട്രാക്ക് 3).