News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു

05 November 2022 , 6:04 AM

 

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു. തുലാവർഷത്തോടൊപ്പം  ചക്രവാതച്ചുഴിയുടെയും സ്വാധീനമുള്ളതിനാൽ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം.  കണ്ണൂരും കാസർകോടും ഒഴികെ എല്ലാ ജില്ലകളിലും ഇന്ന്  യെല്ലോ അലർട്ടാണ്.  തെക്കൻ തമിഴ്നാട് തീരത്തോട് ചേര്‍ന്നു , തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ചക്രവാതച്ചുഴികൾ നിലവിലുണ്ട്. ഇതിന്റെ സ്വാധീനം ഉള്ളതിനാൽ അടുത്ത ദിവസങ്ങളിലും മഴ തുടരും.