Entertainment

ബോക്സ് ഓഫീസ് പിടിച്ചുകുലുക്കാൻ മോഹൻലാലും വൈശാഖും വീണ്ടും; മോൺസ്റ്റർ തീയറ്ററുകളിലേക്ക്

20 October 2022 , 6:44 PM

 

ലയാള സിനിമാ ആസ്വാദകർ ആകാംക്ഷയോടെ കാത്തിരുന്ന മോഹൻലാൽ - വൈശാഖ് ടീമിൻ്റെ  ‘മോൺസ്റ്റർ’ തീയറ്ററുകളിലേക്ക്. മല്ലുവുഡിൽ ആദ്യമായി നൂറു കോടി കളക്ഷൻ നേടിയ പുലിമുരുഗന് ശേഷം ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമെന്നതാണ് മോൺസ്റ്ററിൻ്റെ ഏറ്റവും വലിയ ഹൈലൈറ്റ്. മോൺസ്റ്റർ നാളെ (ഒക്ടോബർ 21) തീയേറ്ററുകളിലെത്തും. ഉദയകൃഷ്ണയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മോൺസ്റ്റർ  വളരെ വ്യത്യസ്തമായ ഒരു ആശയമാണെന്നും ആർക്കും അത്ര പെട്ടെന്ന് എടുക്കാൻ കഴിയുന്ന ഒരു പ്രമേയമല്ലെന്നും  മോഹൻലാൽ പറയുന്നു. ലാലിനെ കൂടാതെ സിദ്ദിഖ്, മഞ്ജു ലക്ഷ്മി, ഹണി റോസ്, സുദേവ് നായർ, ഗണേഷ് കുമാർ, ലെന എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സതീഷ് കുറുപ്പാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ദീപക് ദേവ് സംഗീത സംവിധായകനും ഷമീർ മുഹമ്മദ് എഡിറ്ററുമാണ്. ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്