Entertainment

തീയറ്ററുകൾ ഇളക്കി മറിക്കാൻ മോൺസ്റ്റർ വരുന്നു

09 October 2022 , 12:01 PM

 

കൊച്ചി:  പുലിമുരുഗന് ശേഷം മോഹൻലാൻ - വൈശാഖ് ടീം ഒന്നിക്കുന്ന  'മോൺസ്റ്റർ' പ്രദർശനത്തിനൊരുങ്ങി. ചിത്രത്തിൻ്റെ ട്രെയിലർ ഇന്ന് പുറത്തുവന്നു. ദീപാവലി റിലീസായി ഒക്ടോബർ 21 ന് മോൺസ്റ്റർ തീയറ്ററുകളിൽ എത്തുമെന്നാണ് വിവരം.

ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. അടിമുടി സസ്പെൻസാണ് മോൺസ്റ്ററിൻ്റെ സവിശേഷതയെന്നും അറിയുന്നു. ഉദയ് കൃഷ്ണ തിരക്കഥ ഒരുക്കിയ ചിത്രത്തിൽ സിദ്ദിഖ്, മഞ്ചു ലക്ഷ്മി, ഹണി റോസ്, സുദേവ് നായർ, ഗണേഷ് കുമാർ, ലെന എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

ഒഫീഷ്യൽ ട്രെയിലർ കാണാം..

https://youtu.be/mnb0C8vs5x8