Entertainment

മോഹന്‍ലാലിന്‍െ്‌റ 'മോണ്‍സ്റ്റര്‍' നാളെ മുതല്‍ തീയറ്ററുകളില്‍

20 October 2022 , 12:33 PM

 

തിരുവനന്തപുരം:  മോഹന്‍ലാല്‍ നായക വേഷത്തിലെത്തുന്ന 'മോണ്‍സ്റ്റര്‍' ഒക്ടോബര്‍ 21 മുതല്‍ തീയേറ്ററുകളില്‍ പ്രദര്‍ശനം നടത്തും. പോസ്റ്ററുകളും ട്രെയിലറും പാട്ടുമൊക്കെ നേരത്തെതന്നെ  പുറത്തിറങ്ങിയിരുന്നു. ഇത് കണ്ടതോടെ  സിനിമയുടെ റിലീസിനായി ഏറെ പ്രതീക്ഷയിലാണ് ആരാധകര്‍. മലയാളത്തില്‍ ഒരുപക്ഷേ ആദ്യമായിട്ടാണ് ഇത്തരമൊരു പ്രമേയത്തില്‍ സിനിമയെത്തുന്നതെന്നും 'തിരക്കഥ' തന്നെയാണ് ചിത്രത്തിലെ നായകനും വില്ലനും എന്നും കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ വെളിപ്പെടുത്തിയിരുന്നു. മോഹന്‍ലാല്‍  വൈശാഖ്  ഉദയകൃഷ്ണ കോമ്പോ ആദ്യമായി 100 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രമായ പുലിമുരുകനുശേഷം ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം ഇവര്‍ ഒന്നിക്കുന്ന ചിത്രമാണ് 'മോണ്‍സ്റ്റര്‍'.
2010ല്‍ പോക്കിരി രാജയൊരുക്കി സ്വതന്ത്ര സിനിമാ സംവിധായകനായ വൈശാഖ് പിന്നീട് സീനിയേഴ്‌സ്, മല്ലു സിംഗ്, സൗണ്ട് തോമ, പുലിമുരുകന്‍, മധുരരാജ തുടങ്ങിയ വെടിച്ചില്ല് വമ്പന്‍ സിനിമകളൊരുക്കിയ ഹിറ്റ് മേക്കറായി വളരുകയായിരുന്നു. അതോടൊപ്പം തന്നെ വിശുദ്ധന്‍, കസിന്‍സ്, നൈറ്റ്‌ഡ്രൈവ് തുടങ്ങിയ സിനിമകളൊരുക്കിയും ശ്രദ്ധിക്കപ്പെടുകയുണ്ടായി. പുലിമുരുകന് ശേഷം വീണ്ടും മോഹന്‍ലാലിനോടൊപ്പം വൈശാഖ് ഒരുമിക്കുമ്പോള്‍ ഒരു ത്രില്ലിംഗ് മാസ് ആക്ഷന്‍ ചിത്രം തന്നെയാണ് ഏവരുടേയും പ്രതീക്ഷ.