Entertainment

ആരാധകരുടെ സംശയങ്ങള്‍ക്ക് അറുതിയാകുന്നു: ലാലേട്ടന്‍ താടിയെടുക്കുന്നു

Lavanya

10 November 2022 , 1:47 PM

 

ഒടിയന്‍ സിനിമയിലെ രൂപമാറ്റത്തിനുശേഷം മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്‍ ആയ മോഹന്‍ലാല്‍ അഭിനയിച്ച സിനിമകളില്‍ എല്ലാം താടിയുമായിയായിരുന്നു പ്രത്യക്ഷപ്പെട്ടത്. ഇത് ആരാധകര്‍ക്കിടയില്‍ പല സംശയങ്ങള്‍ക്കും വഴിവെച്ചിരുന്നു. സംവിധാകര്‍ പറഞ്ഞിട്ടുപോലും താടിയെടുത്തിരുന്നില്ലായെന്ന തരത്തില്‍ വരെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ആരാധകരുടെ സംശയങ്ങള്‍ക്ക് മറുപടിയുമായി ലാലേട്ടന്‍ ഇതാ എത്തുന്നു. മോഹന്‍ലാല്‍ ഭദ്രന്‍ എന്നിവര്‍ ഒന്നിക്കുന്ന ചിത്രത്തില്‍ ആണ് ലാലേട്ടന്‍ താടി ഇല്ലാതെ അഭിനയിക്കുന്ന എന്ന റിപോര്‍ട്ടുകള്‍ പറുത്തുവരുന്നത്.
സൂപ്പര്‍ താരം മോഹന്‍ലാലും സംവിധായകന്‍ ഭദ്രനും വീണ്ടും ഒന്നിക്കുന്നുവെന്നതും പ്രത്യേകതയാണ്. ബിഗ് ബജറ്റിലൊരുങ്ങുന്ന പുതിയ ചിത്രത്തില്‍ താടിയില്ലാത്ത വ്യത്യസ്തമായ ഗെറ്റപ്പിലാകും മോഹന്‍ലാല്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ട്.

സിനിമയുടെ ട്രെയ്‌ലര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങി. ബ്രോ ഡാഡിയിലെ ജോണ്‍ കാറ്റാടി തന്നെയാണല്ലോ ആറാട്ടിലെ നെയ്യാറ്റിന്‍കര ഗോപന്‍ എന്നാണ് ട്രെയ്‌ലറിന് താഴെ പലരും കമന്റ് ചെയ്തിരിക്കുന്നത്. ലാലേട്ടന്റെ ലുക്കില്‍ ഒരു മാറ്റവുമില്ലെന്ന് മറ്റ് ചിലരും കമന്റ് ചെയ്തിട്ടുണ്ട്. താടി ഇല്ലാതെ അഭിനയിക്കാന്‍ ഇപ്പോള്‍ മോഹന്‍ലാലിന് താല്‍പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. ആറാട്ടില്‍ താടിയില്ലാത്ത ലുക്കാണ് ആദ്യം ആലോചിച്ചിരുന്നത്. പിന്നീട് മോഹന്‍ലാലിന്റെ താല്‍പര്യം പരിഗണിച്ചാണ് താടിയുള്ള ലുക്ക് മതിയെന്ന് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്.
ഒടിയന് ശേഷമുള്ള സിനിമകളില്‍ താടി ഉപേക്ഷിക്കാന്‍ മോഹന്‍ലാല്‍ തയ്യാറായിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. ദൃശ്യം 2 വില്‍ അടക്കം താടി വയ്ക്കാതെ മോഹന്‍ലാല്‍ ജോര്‍ജ്ജുകുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കണമെന്നാണ് സംവിധായകന്‍ ജീത്തു ജോസഫ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍, തനിക്ക് താടി വേണമെന്ന് മോഹന്‍ലാല്‍ തന്നെ ആവശ്യപ്പെടുകയായിരുന്നു. എന്നത് ആരാധകരുടെ അവശ്യ പ്രകാരം ഇനി വരുന്ന ചില സിനിമകളില്‍ തടി ഉണ്ടാവില്ലഎന്ന റിപോര്‍ട്ടുകളും വന്നത് ആണ്.

നിലവില്‍ ജീത്തു ജോസഫിന്റെ 'റാം' എന്ന സിനിമയിലാണ് മോഹന്‍ലാല്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ദൃശ്യം 2, ട്വല്‍ത്ത്മാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് റാം. കോവിഡ് കാലത്ത് മുടങ്ങിയ ചിത്രത്തിന്റെ വിദേശ ഷെഡ്യൂളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും മോഹന്‍ലാല്‍ തന്നെയാണ് നായകന്‍.