News

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോണുകളും പെൻഡ്രൈവും പിടിച്ചെടുത്തു

23 March 2023 , 12:10 PM

 

 

കണ്ണൂർ: സെൻട്രൽ ജയിലിലെ തടവുകാരിൽ നിന്ന് 3 മൊബൈൽ ഫോണുകളും പെൻഡ്രൈവും ഇയർ ബഡ്സും പിടിച്ചെടുത്തു.

അഞ്ചാം ബ്ലോക്കിലെ തടവുകാരായ വിജയ് ശങ്കർ, ജസീർ, മുഹമ്മദ് ഹാഫിസ് എന്നിവരിൽ നിന്നാണ് ജീവനക്കാർ ഫോണുകൾ പിടിച്ചെടുത്തത്.

ജയിൽ സൂപ്രണ്ടിൻ്റെ പരാതിയിൽ ടൗൺ പോലീസ് കേസ്സെടുത്തു.