News

കടയിൽ നിന്ന് മൊബൈൽ മോഷണം : 70 കാരൻ പിടിയിൽ

22 April 2023 , 5:44 PM

 

 

കോട്ടയം : കടയിൽ നിന്നും മൊബൈൽ ഫോണ്‍  മോഷ്ടിച്ച കേസിൽ 70കാരൻ പോലീസ് പിടിയിലായി.

 

എറണാകുളം വൈറ്റില പാലത്തൊട്ടിയിൽ വീട്ടിൽ ബാലു എന്ന് വിളിക്കുന്ന ബാലകൃഷ്ണൻ (70) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.

 

 ഇയാൾ ഫെബ്രുവരി മാസം 19- തീയതി  കോട്ടയം ചുങ്കം ഭാഗത്ത് പ്രവർത്തിക്കുന്ന ഷോപ്പിൽ നിന്നും ഉടമയുടെ  17,000 രൂപ വിലയുള്ള  മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും  തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാളാണ് മോഷ്ടിച്ചതെന്ന് കണ്ടെത്തുകയും, തുടർന്ന്  നടത്തിയ തിരച്ചിലിനൊടുവിൽ ഇയാളെ വടക്കാഞ്ചേരിയില്‍ നിന്നും  പിടികൂടുകയുമായിരുന്നു. 

 

ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി.കെ, എസ്.ഐ സുധി കെ.സത്യപാൽ, സി.പി.ഓ  മാരായ മധു റ്റി.എം, പ്രവീനോ, രാകേഷ് ആർ, വിജയലാല്‍ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

 

 ഇയാൾക്കെതിരെ തലയോലപ്പറമ്പ്, ഉദയംപേരൂർ, കടുത്തുരുത്തി, ആലപ്പുഴ നോർത്ത്, എറണാകുളം സെൻട്രൽ, ചോറ്റാനിക്കര, കാലടി, എറണാകുളം ടൗൺ, കോട്ടയം വെസ്റ്റ്   സ്റ്റേഷനുകളിൽ മോഷണ കേസുകൾ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.