News

ഇടുക്കി പൂപ്പാറയിൽ മിനി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് മൂന്നു മരണം

22 April 2023 , 7:38 PM

 

 

ഇടുക്കി: പൂപ്പാറയിൽ തോണ്ടി മലക്ക് സമീപം മിനി ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് മൂന്നു പേർ മരിച്ചു 

തമിഴ്നാട്ടിൽ സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ടത്.

 

തിരുനെൽവേലി സ്വദേശികളായ സി പെരുമാൾ (59) വള്ളിയമ്മ (73) , സജേന്ദ്രൻ (8) എന്നിവരാണ് മരിച്ചത്

ഇരുപതോളം പേർ വാഹനത്തിൽ ഉണ്ടായിരുന്നു 16 പേർക്ക് പരിക്കേറ്റിട്ടുണ്ട്.  ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്.

 

നിയന്ത്രണം വിട്ട വാഹനം വളവ് തിരിയാതെ നേരെ കൊക്കയിലേക്ക് പതിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു