News

കാസർഗോഡ് കൂട്ടബലാത്സംഗ കേസിൽ ഇടനിലക്കാരി അറസ്റ്റിൽ

30 December 2022 , 8:51 PM

 

 

കാസർഗോഡ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ ഇടനിലക്കാരിയിയ യുവതി അറസ്റ്റിൽ. കർണ്ണാടക ഷിമോഗ അവിനഹള്ളി സാഗറിലെ ഫാത്തിമത്ത് സമീറ യെയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.സതീഷ് കുമാർ ആലക്കൽ അറസ്റ്റ് ചെയ്തത്.17 കാരിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി നിരവധി പേർ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ മുഴുവൻ പ്രതികളെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പോക്സോ കേസിൽ ഒമ്പത് കേസുകളിലായി 13 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഒളിവിൽ കഴിയുകയായിരുന്ന യുവതി ഇന്നലെ രാത്രിയോടെയാണ് പോലീസ് സംഘം പിടികൂടിയത്.