News

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ സ്വര്‍ണാഭരണങ്ങള്‍ അപഹരിച്ചു: രണ്ട് യുവാക്കള്‍ അറസ്റ്റില്‍: പെണ്‍കുട്ടി ആലപ്പുഴക്കാരി, പ്രതികള്‍ വയനാട് സ്വദേശികള്‍ 10-ാം ക്ലാസുകാരി യുവാക്കളെ പരിചയപ്പെട്ടത് സ്‌നാപ്പ് ചാറ്റിലൂടെ

29 September 2023 , 6:31 PM

 

ആലപ്പുഴ: സമൂഹമാധ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥിനിയുടെ ഒന്നരഷക്ഷത്തോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ കൈവശപ്പെടുത്തിയ യുവാക്കള്‍ അറസ്റ്റില്‍.
ആലപ്പുഴ കരീലക്കുളങ്ങര സ്റ്റേഷന്‍ പരിധിയില്‍ ചേപ്പാടുള്ള  വിദ്യാഭ്യാസ സ്ഥാപനത്തിലെ  ഹൈസ്‌കുള്‍ വിദ്യാര്‍ത്ഥിനിയെ സോഷ്യല്‍ മീഡിയായിലൂടെ പരിചയപ്പെട്ട ശേഷം സൗഹൃദം നടിച്ച് ഒന്നരലക്ഷം രൂപ വിലയുള്ള സ്വര്‍ണ്ണഭരണങ്ങള്‍  കൈക്കലാക്കിയ  വയനാട് സ്വദേശി 19 വയസ്സുള്ള  മിഥുന്‍ദാസിനേയും ഇയാളുടെ കൂട്ടാളി വയനാട് സ്വദേശി 21 വയസ്സുള്ള അക്ഷയ് എന്നിവരെ കരീലക്കുളങ്ങര പോലീസ്  അറസ്റ്റ്‌ചെയ്തത്. ചേപ്പാട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ സ്‌നാപ് ചാറ്റിലൂടെ പരിചയപ്പെട്ട ശേഷം വാഹനത്തിന്റെ ആര്‍സി ബുക്ക് പണയം വെച്ചത് തിരികെഎടുക്കാനാണന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്ടി കുട്ടി ഉപയോഗിച്ച് വന്നിരുന്ന 2 പവന്‍ തൂക്കം വരുന്നഒരു ജോഡി സ്വര്‍ണ്ണകൊലുസ്സും, ഒന്നേമുക്കാല്‍ പവന്‍ തൂക്കം വരുന്ന ലോക്ക്‌റ്റോടുകൂടിയ സ്വര്‍ണ്ണമാലയും ഉള്‍പ്പെടെ മൂന്നേമുക്കാല്‍ പവന്‍ സ്വര്‍ണ്ണഭരണങ്ങള്‍ കൈവശപ്പെടുത്തി കടന്നുകളയുകയായിരുന്നു. വയനാട് സ്വദേശികളായ പ്രതിയേയും കൂട്ടാളിയേയും പിന്‍തുടര്‍ന്ന് ഇവരുടെ മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ കേന്ദീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പിടികൂടുകയായിരുന്നു. കരീലക്കുളങ്ങര പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്സ്.എച്ച്.ഒ ഏലിയാസ്.പി.ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ,SI അഭിലാഷ്,SI ശ്രീകുമാര്‍, SIസുരേഷ്,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സജീവ് കുമാര്‍, അനില്‍കുമാര്‍, അനി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷാഫി, വിഷ്ണു,  എന്നിവരടങ്ങിയ സംഘമാണ്പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ ഹരിപ്പാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു

അക്ഷയ്
മിഥുന്‍