24 January 2023 , 12:15 PM
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷ എഴുതുമെന്ന് അറിയിച്ച ശേഷം അങ്ങനെ ചെയ്യാത്ത ഉദ്യോഗാർഥികളുടെ പ്രൊഫൈൽ മരവിപ്പിക്കുന്നത് അടക്കമുളള കർശന നടപടിയിലേക്കു കടക്കാൻ പിഎസ്‍സി യോഗം തീരുമാനിച്ചു. പരീക്ഷ എഴുതുമെന്ന് ഉറപ്പു നൽകുന്നവരിൽ 60–70% പേർ മാത്രമേ ഇപ്പോൾ എത്തുന്നുള്ളൂ. ഇത് വലിയ ബാധ്യത ഉണ്ടാക്കുന്ന സാഹചര്യത്തിലാണിത്.
എഴുതുന്നവരുടെ എണ്ണം മുൻകൂട്ടിയറിഞ്ഞു തയാറെടുപ്പു നടത്താനാണ് ഉദ്യോഗാർഥികൾ അക്കാര്യം നേരത്തേ അറിയിക്കണമെന്ന വ്യവസ്ഥ കൊണ്ടുവന്നത്. എത്തുമെന്ന് അറിയിച്ചിട്ടും പരീക്ഷയ്ക്ക് എത്താത്തവരുടെ എണ്ണം എന്നിട്ടും വർധിച്ചു വരുന്നതായി കമ്മിഷൻ വിലയിരുത്തി.
ഐടിഐ പരീക്ഷ അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ച തസ്തികകൾക്ക് ഉയർന്ന യോഗ്യതയുള്ളവരെ പരിഗണിക്കേണ്ടതില്ലെന്ന സർക്കാർ ഉത്തരവ് കഴിഞ്ഞ 17ന് മുൻപുള്ള വിജ്ഞാപനങ്ങൾക്കു ബാധകമാക്കേണ്ടതില്ലെന്നും കമ്മിഷൻ തീരുമാനിച്ചു. അതിനു ശേഷമുള്ള വിജ്ഞാപനങ്ങൾക്ക് ഉത്തരവ് ബാധകമാക്കാൻ പരിശോധന നടത്തും.
30 March 2023 , 5:10 PM
30 March 2023 , 5:05 PM
30 March 2023 , 4:57 PM
30 March 2023 , 4:50 PM
Comments
RELATED STORIES
സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് സ്റ്റാഫ് നേഴ്സുമാരുടെ ഒഴിവുകൾ
19 February 2023 , 8:29 PM
ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈലിലെ വിദ്യാഭ്യാസ യോഗ്യത കൂടി തിരുത്താനുള്ള സംവിധ..
06 February 2023 , 2:02 PM
കൊച്ചി മെട്രോയിൽ അവസരം.
05 January 2023 , 11:22 AM
എമിറേറ്റ്സ് എയർലൈൻസിൽ ഇരുനൂറിലേറെ ഒഴിവുകൾ
26 December 2022 , 1:19 PM
കേന്ദ്രീയ വിദ്യാലയത്തിൽ പതിമൂവായിരത്തിലധികം ഒഴിവുകൾ.
15 December 2022 , 4:59 AM
എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 960 ഒഴിവുകൾ
13 December 2022 , 8:45 AM