News

അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചികിത്സാ പിഴവെന്ന് മെഡിക്കൽ റിപ്പോർട്ട്

04 October 2022 , 6:51 PM

 

പാലക്കാട്: അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചികിത്സാ പിഴവെന്ന് മെഡിക്കൽ റിപ്പോർട്ട്. പാലക്കാട് തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിലാണ് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയത്. ജൂലൈ നാലിനാണ് തത്തമംഗലം സ്വദേശി ഐശ്വര്യ മരിച്ചത്. ജൂലൈ 2 നാണ്  നവജാത ശിശു മരിച്ചത്. ഐശ്വര്യയെ ചികിത്സിച്ച ഡോക്ടർമാർക്ക് പിഴവ് പറ്റിയെന്ന് റിപ്പോർട്ട്.ഡോക്ടർമാരിൽ നിന്നും പൊലീസ് മൊഴിയെടുക്കും.