News

എംഡിഎംഎയുമായി ട്രാൻസ്ജെൻഡർ അറസ്റ്റിൽ

Kochi Reporter

18 August 2022 , 4:57 PM

 

കൊച്ചി: വാഴക്കാല ദേശീയമുക്ക് റോഡിലെ അപാർട്ട്മെന്റിൽ നിന്ന് എംഡിഎംഎയുമായി ട്രാൻസ്ജെൻഡർ പിടിയിലായി. മോഡലിങ് ആർട്ടിസ്റ്റായ കുത്തിയതോട് കണ്ടത്തിൽ ദീക്ഷയെ (ശ്രീരാജ് – 24) ആണ് എക്സൈസ് സ്ക്വാഡ് പിടികൂടിയത്. ‘പാർട്ടി ഡ്രഗ്’ വിൽപന ഏജന്റായ ദീക്ഷക്ക് ഗോവ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ലഹരി മരുന്നു ലഭിച്ചിരുന്നത്. ഗ്രാമിന് 2,000 രൂപയ്ക്കു വാങ്ങുന്ന എംഡിഎംഎ 4,000 മുതൽ 7,000 രൂപ വരെ നിരക്കിലാണ് ആവശ്യക്കാർക്കു വിറ്റിരുന്നത്. ഉപയോക്താക്കളുടെ പ്രത്യേക ടെലിഗ്രാം ഗ്രൂപ്പുകൾ ആരംഭിച്ച് പറയുന്ന ഇടങ്ങളിൽ എത്തിച്ചായിരുന്നു ഇടപാട്. പതിവായി താമസ സ്ഥലം മാറുന്ന ദീക്ഷ ഓരോ ദിവസവും വെവ്വേറെ ഹോട്ടൽ മുറികൾ വാടകയ്ക്കെടുത്തിരുന്നു. 8.5 ഗ്രാം എംഡിഎംഎ ദീക്ഷയുടെ കൈവശമുണ്ടായിരുന്നു. എക്സൈസ് എറണാകുളം റേഞ്ച് ഇൻസ്പെക്ടർ എം.എസ്.ഹനീഫ, പ്രിവന്റീവ് ഓഫിസർമാരായ എസ്.സുരേഷ്കുമാർ, എൻ.ജി.അജിത്കുമാർ, സിവിൽ എക്സൈസ് ഓഫിസർ എൻ.ഡി.ടോമി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്