News

എം ഡി എം എയുമായി കറ്റാനം സ്വദേശി പിടിയിൽ

Alappuzha Reporter

18 August 2022 , 9:56 PM

 

ആലപ്പുഴ: ഹരിപ്പാട് എം ഡി എം എയുമായി യുവാവ് പിടിയിൽ.കറ്റാനം പള്ളിക്കൽ പ്രണവ് ഭവനിൽ പ്രവീൺ (കൊച്ചുപുലി-21) ആണ് പിടിയിലായത്.ഹരിപ്പാട് കെ എസ് ആർ ടി സി സ്റ്റാൻഡിന് സമീപത്ത് നിന്ന് 13 ഗ്രാം എം ഡി എം എയുമായാണ് ഇയാൾ പിടിയിലായത്. ആലപ്പുഴ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ഹരിപ്പാട് പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.