News

തിരുവല്ലയിൽ വൻ നിരോധിത പുകയില ഉല്പന്ന വേട്ട

04 March 2023 , 12:32 PM

 

 

തിരുവല്ല: തിരുവല്ലയിൽ വൻ നിരോധിത പുകയില ഉല്പന്ന വേട്ട. ഒരു കോടി രൂപയ്ക്ക് മുകളിൽ വില വരുന്ന 120 ചാക്ക് പുകയില ഉത്പ്പന്നങ്ങളാണ് പോലീസ് പിടികൂടിയത്.

തിരുവല്ല  പായിപ്പാട് പള്ളിക്കച്ചിറ കവല സ്വദേശി ജയൻ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായി.

 

പുഷ്പ്പഗിരി മെഡിക്കൽ കോളേജിന് സമീപം വാടക വീടെടുത്താണ് ഇയാൾ പുകയില ഉത്പ്പന്നങ്ങൾ സംഭരിച്ചിരുന്നത്. ജില്ലക്കത്തും പുറത്തുമുള്ള ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന പുകയില ഉല്പന്നങ്ങളാണ് പിടികൂടിയത്. 

കഴിഞ്ഞ കുറെ നാളുകളായി ഇയാൾ ഷാഡോ പൊലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.