News

ബെവ്കോ ഔട്ട്‌ലെറ്റുകളില്‍ മദ്യക്കുപ്പികള്‍ പൊട്ടിയതെന്നു പറഞ്ഞ് വന്‍ ക്രമക്കേട്

02 October 2023 , 10:47 AM

 

തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്കോ ഔട്ട്‌ലെറ്റുകളില്‍ മദ്യക്കുപ്പികള്‍ പൊട്ടിയതെന്നു പറഞ്ഞ് മാറ്റിവയ്ക്കുന്നതിലൂടെ വന്‍ ക്രമക്കേട് നടക്കുന്നുവെന്നു വിജിലന്‍സ് കണ്ടെത്തി.ചില ഔട്ട്‌ലെറ്റുകളില്‍ ആയിരത്തോളം കുപ്പികള്‍ ഈ കണക്കില്‍ പെടുത്തിയിട്ടുണ്ട്. പൊട്ടാത്ത ബോട്ടിലുകളുള്‍പ്പെടെ ഇത്തരത്തില്‍ മാറ്റിവയ്ക്കുന്നതായും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഇവയുള്‍പ്പെടെ നിരവധി ക്രമക്കേടുകളാണ് 'ഓപ്പറേഷന്‍ മൂണ്‍ലൈറ്റ്' എന്ന പേരില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യക്തമായതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട 78 ഔട്ട്‌ലെറ്റുകളിലായിരുന്നു പരിശോധന. കഴിഞ്ഞ ഒരു വർഷത്തിനിടയ്ക്ക് പൊട്ടിയ ഇനത്തിൽ മാറ്റിയ മദ്യത്തിന്‍റെ അളവ് പരിശോധിച്ചപ്പോഴാണ് ചില ഔട്ട്‌ലെറ്റുകളില്‍ മാത്രം വലിയ തോതില്‍ മദ്യക്കുപ്പികള്‍ പൊട്ടുന്നതായി കണ്ടെത്തിയത്.