News

വിമാനത്തിനുള്ളില്‍ ഇനി മാസ്‌ക് നിര്‍ബന്ധം

kochi reporter

18 August 2022 , 12:39 PM

 

കൊച്ചി: വിമാനയാത്രയ്ക്ക് ഇനി യാത്രക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ഉത്തരവിറക്കി. മാസ്‌ക് ഉള്‍പ്പെടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ എയര്‍ലൈന്‍ കമ്പനികള്‍ നടപടി സ്വീകരിക്കണമെന്നും ഡി.ജി.സി.എ കര്‍ശന നിര്‍ദേശം നല്‍കി. രാജ്യത്തിന്‍െ്‌റ വിവിധ സ്ഥലങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയത്. യാത്രക്കാര്‍ കൃത്യമായി മാസ്‌ക് ധരിക്കുന്നുണ്ടെന്ന് കമ്പനികള്‍ ഉറപ്പാക്കണം. കോവിഡ് മാനദണ്ഡങ്ങളും പാലിക്കണം. ലംഘിക്കുന്ന യാത്രക്കാര്‍ക്കെതിരെ നടപടിയെടുക്കണം. വിമാനത്താവളങ്ങളിലും വിമാനത്തിനുള്ളിലും മിന്നല്‍ പരിശോധന നടത്തുമെന്നും ഡി.ജി.സി.എ മുന്നറിയിപ്പ് നല്‍കി. വിവിധ പ്ലാറ്റ്ഫോമുകളിലൂടെ യാത്രക്കാര്‍ക്ക് ശരിയായ ബോധവത്കരണവും എയര്‍ലൈനുകള്‍ ഉറപ്പാക്കണം. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 9,062 കോവിഡ് കേസുകളും 36 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലിവില്‍ രാജ്യത്ത് ഒരുലക്ഷത്തോളം പേര്‍ രോഗബാധിതരാണ്.