Sports

സ്പെയിനിനെ തകർത്ത് മൊറോക്കോ ക്വാർട്ടറിൽ

06 December 2022 , 10:43 PM

 

ദോഹ: ആവേശപോര് പെനൽറ്റി ഷൂട്ടിലേക്ക് നീണ്ട മത്സരത്തിൽ മൊറോക്കോ സ്പെയിനിനെ തകർത്തു. ക്വാർട്ടർ ഫൈനലിലേക്ക് കടന്ന മൊറോക്കോ താരങ്ങൾ കളം നിറഞ്ഞാടി വിജയം ആഘോഷിച്ചു.ഗോൾ (3-0) .ഖത്തർ ലോകകപ്പ് ഫുട്ബാളിൽ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നായ മൊറോക്കോ – സ്പെയിൻ പ്രീക്വാർട്ടർ പോരാട്ടം വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകൾക്കും ഗോളൊന്നും നേടാനാകാതെ പോയതോടെയാണ് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് അനിവാര്യമായത്. ഖത്തറിൽ തുടർച്ചയായ രണ്ടാം പ്രീക്വാർട്ടർ പോരാട്ടമാണ് പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീളുന്നത്. ഇന്നലെ നടന്ന ക്രൊയേഷ്യ – ജപ്പാൻ പ്രീക്വാർട്ടർ പോരാട്ടത്തിലും ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ കണ്ടെത്തിയത്.