News

കഞ്ചാവ് നൽകിയില്ല; കൊല്ലത്ത് വീടുകയറി ആക്രമണം നടത്തിയ യുവാക്കൾ അറസ്റ്റിൽ

15 October 2022 , 7:40 AM

 

കൊല്ലം : അഞ്ചലിൽ കഞ്ചാവു ചോദിച്ചിട്ടുകൊടുത്തില്ലായെന്ന കാരണത്താൽ വീടുകയറി ആകമണം നടത്തിയ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ചണ്ണപ്പേട്ട കാഞ്ഞിരംവിളവീട്ടിൽ വിബിൻ (22), കുന്നുവിളവീട്ടിൽ അനു (24), നന്ദുഭവനിൽ നന്ദുപ്രസാദ് (21), ഇട്ടിവ കാഞ്ഞിരംവിളവീട്ടിൽ സുബിൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്. 12-ന് വൈകീട്ടായിരുന്നു സംഭവം.   കരുകോൺ ഇരുവേലിക്കലിൽ ചരുവിളപുത്തൻവീട്ടിൽ കുൽസംബീവിയുടെ വീട്ടിലാണ് കഞ്ചാവു ചോദിച്ച് യുവാക്കൾ ആക്രമണം നടത്തിയത്. കഞ്ചാവ് ചോദിച്ചിട്ടും കൊടുക്കാത്തതിൽ പ്രതിഷേധിച്ച് അസഭ്യം പറയുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.സം ഭവത്തിനുശേഷം ഒളിവിൽപ്പോയ പ്രതികളെഎ സ്.എച്ച്.ഒ. കെ.ജി.ഗോപകുമാർ, എസ്.ഐ. പ്രജീഷ്കുമാർ, സി.പി.ഒ.മാരായ ദീപു, രജീഷ് എന്നിവരടങ്ങിയ സംഘമാണ്  അറസ്റ്റ് ചെയ്തത്.