Entertainment

മഞ്ജു വാര്യർ @ ബെത് ലഹേം

14 December 2022 , 6:40 PM

 

ക്രിസ്മസ് മാസത്തിൽ ബെത്‌ലഹേം സന്ദർശിച്ച് മലയാളികളുടെ പ്രിയ താരം മഞ്ജുവാര്യർ. ബെത്‌ലഹേമിലെ തെരുവുകളിലൂടെ ഡംഗ്രീസും സൺഗ്ലാസും വച്ച് മഞ്ജുവാര്യർ നടക്കുന്നതിന്റേയും മെഴുകുതിരി കത്തിച്ച് പ്രാർഥിക്കുന്നതിന്റേയും ദൃശ്യങ്ങൾ നടനും അവതാരകനുമായ ആർ.ജെ മിഥുനാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുന്നത്. മിഥുന് നന്ദി പറഞ്ഞുകൊണ്ട് മഞ്ജുവാര്യരും വിഡിയോ പങ്കുവച്ചിട്ടുണ്ട്. ഉണ്ണിയേശു പിറന്ന ബെത്‌ലഹേമിലെ കാലിത്തൊഴുത്തിനെക്കുറിച്ച് പറയാത്ത അധികം ക്രിസ്മസ് കരോൾ ഗാനങ്ങളുണ്ടാവില്ല. ജറുസലേമിൽ നിന്നു പത്തു കിലോമീറ്റർ അകലെയുള്ള കൊച്ചു ഗ്രാമമായ ബെത്‌ലഹേമിന്റെ പ്രാധാന്യവും പ്രസിദ്ധിയും ബൈബിളിനേയും യേശുവിനേയും ചുറ്റിപ്പറ്റിയാണ്. വിശ്വാസികൾ അടക്കമുള്ള നിരവധി സഞ്ചാരികളാണ് ക്രിസ്മസ് സീസണിൽ ബത്‌ലഹേം സന്ദർശിക്കാർ എത്തുന്നത്.

വീഡിയോ കാണാം: https://fb.watch/hpCWzMIjbq/