News

മണിയാര്‍ ഡാം തുറന്നു; ഹരിപ്പാടും കരുവാറ്റയിലും വെള്ളപ്പൊക്കം: കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പരുകള്‍

04 July 2023 , 3:40 PM

 

പത്തനംതിട്ട: നിര്‍ത്താതെ മഴപെയ്യുന്ന സാഹചര്യത്തില്‍ മണിയാര്‍ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ 10 സെ.മീ. വീതം ഉയര്‍ത്തി. പത്തനംതിട്ട കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും പ്രത്യേക കണ്‍ട്രോണ്‍ റൂം തുറന്നു. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍: 0468-2322515, 8078808915, ടോള്‍ഫ്രീ നമ്പര്‍: 1077.  അരയാഞ്ഞിലിമണ്‍, കുറുമ്പന്‍മൂഴി കോസ്വേകള്‍ വെള്ളത്തില്‍ മുങ്ങി. കോട്ടാങ്ങലില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു. നിരണത്ത് ശക്തമായ കാറ്റില്‍ തെങ്ങ് വീണ് നിരണം സ്വദേശിയ ഷാജിയുടെ പശു ചത്തു. ആലപ്പുഴ ഹരിപ്പാടും കരുവാറ്റയിലും ദേശീയപാത നിര്‍മ്മാണം നടക്കുന്ന ഇടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. ചേര്‍ത്തല നഗരത്തിന്റെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കാളികുളത്ത് തെങ്ങ് വീണ് കട തകര്‍ന്നു. തിരുവനന്തപുരം മുതലപ്പൊഴിയില്‍ ശക്തമായ തിരയില്‍ വള്ളം മറിഞ്ഞു. മൂന്നു തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു. വള്ളം ഒഴുകിപ്പോയി. കോട്ടയം വൈക്കം വെച്ചൂരില്‍ വീട് ഇടിഞ്ഞു വീണു, ആര്‍ക്കും പരിക്കില്ല.  47 വര്‍ഷത്തിനിടയിലെ ഏറ്റവും മഴ കുറഞ്ഞ ജൂണ്‍ മാസത്തിനു ശേഷം ജൂലൈയില്‍ കാലവര്‍ഷം ശക്തി പ്രാപിച്ചു. ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.
ആലപ്പുഴ ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി കണ്ട്രോള്‍ റൂമുകള്‍ തുറന്നു. ആലപ്പുഴ കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലുമാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള്‍ റൂമുകള്‍ ആരംഭിച്ചത്. കളക്ടറേറ്റ്: 1077, 0477 2238630 ചേര്‍ത്തല താലൂക്ക്: 0478 2813103 അമ്പലപ്പുഴ: 0477 2253771
കുട്ടനാട്; 0477 2702221 കാര്‍ത്തികപ്പള്ളി: 0479 2412797 മാവേലിക്കര: 0479 2302216 ചെങ്ങന്നൂര്‍; 0479 2452334