News

നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ച് ഒരാള്‍ മ​രി​ച്ചു

29 November 2022 , 12:02 PM

 

 

പാലക്കാട്: ചി​റ്റൂ​രിൽ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ച് ബൈക്കിന് പിന്നിലിരുന്നയാള്‍ മ​രി​ച്ചു.

 

ക​ന്നി​മാ​രി ചാ​മി​യാ​ർ​ ക​ളം മ​ണി​ക​ണ്ഠ​ന്‍റെ മ​ക​ൻ ക​വിപ്ര​കാ​ശ്  ആ​ണ് മ​രി​ച്ച​ത്.കമ്പാ​ല​ത്ത​റ മു​ത​ലാം​തോ​ടി​ൽ വ​ച്ചാ​ണ് അ​പ​ക​ടം നടന്നത്.

 

അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് ഓ​ടി​ച്ച ക​ന്നി​മാ​രി ശെ​ൽ​വ​ന്‍റെ മ​ക​ൻ അ​നി​ൽ​കു​മാ​റിനെ  പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

 

സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു തി​രി​ച്ച് വ​രു​മ്പോഴാ​യി​രു​ന്നു അ​പ​ക​ടം നടന്നത്.

 മരിച്ച ക​വിപ്ര​കാ​ശിന്റെ  മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.