Entertainment

71-ാം പിറന്നാൾ നിറവിൽ മഹാതാരം മമ്മൂട്ടി

07 September 2022 , 10:45 AM

 

മലയാളത്തിൻ്റെ മഹാതാരം മമ്മൂട്ടിക്ക് ഇന്ന് 71ാം പിറന്നാള്‍. 51 വര്‍ഷത്തെ അഭിനയ ജീവിതം ആഘോഷിക്കുന്നതിനിടെയാണ് താരം 71 വയസിൽ എത്തിയത്.  1951 സെപ്റ്റംബര്‍ ഏഴിന് ആലപ്പുഴ ജില്ലയിലെ ചന്തിരൂരിലാണ് മമ്മൂട്ടിയുടെ ജനനം. ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമ സെറ്റില്‍ ചാക്കുവിരിച്ച് ഉറങ്ങുകയായിരുന്ന മലയാളത്തിന്റെ മഹാനടന്‍ സത്യന്റെ കാലില്‍ തൊട്ടുവണങ്ങിയാണ് മമ്മൂട്ടി തന്റെ അഭിനയജീവത്തിലേക്കുള്ള യാത്ര തുടങ്ങുന്നത്. തുടര്‍ന്ന് 1980ല്‍ എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ആസാദ് സംവിധാനം ചെയ്ത ‘വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍’ എന്ന സിനിമയുടെ ടൈറ്റിലിലാണ് മമ്മൂട്ടിയുടെ പേര് ആദ്യമായി തെളിയുന്നത്. തുടര്‍ന്ന് അതേ വര്‍ഷം പുറത്തിറങ്ങിയ മേള, തൃഷ്ണ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.പിന്നീട് മമ്മൂട്ടിയുടെ കാലമായിരുന്നു മലയാള സിനിമയില്‍. ‘യവനിക’ എന്ന മലയാളം സിനിമയാണ് മമ്മൂട്ടിക്ക് താര പദവി നേടിക്കൊടുത്തത്. ഈ സിനിമയില്‍ അദ്ദേഹം അവതരിപ്പിച്ച പോലീസ് കഥാപാത്രം പില്‍ക്കാലത്ത് തരംഗമായി മാറുകയും ചെയ്തു. ഓണത്തോടൊപ്പം മമ്മൂക്കയുടെ പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ആഹ്ലാദത്തിലാണ് ആരാധകലോകം.