Entertainment

100 കോടി ക്ലബ്ബിൽ മാളികപ്പുറം; നേട്ടം 40ാം ദിനത്തിൽ; സന്തോഷ വാർത്തയുമായി ഉണ്ണി മുകുന്ദൻ

02 February 2023 , 1:19 AM

 

 

 കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാളികപ്പുറം 100 കോടി ക്ലബ്ബിൽ. റിലീസ് ചെയ്ത് നാല്പതാം ദിവസമാണ് ചിത്രം 100 കോടിയെന്ന സ്വപ്ന സംഖ്യയിലേക്ക് എത്തുന്നത്. സോഷ്യൽ മീഡിയയിലൂടെ ഉണ്ണി മുകുന്ദനാണ് സന്തോഷവാർത്ത പങ്കുവച്ചത്. ഇതോടെ  ഉണ്ണി മുകുന്ദന്റെ കരിയറിലെ ആദ്യത്തെ 100 കോടി ചിത്രമായി മാളികപ്പുറം. 

'നന്ദി. സന്തോഷം. അഭിമാനം. ഈ സിനിമയെ ഹൃദയത്തോട് ചേർത്ത് സ്നേഹിച്ചതിന് ഒരുപാട് നന്ദി. 

എല്ലാ കുടുംബാംഗങ്ങളോടും കുട്ടികളോടും കൂട്ടുകാരോടും പറഞ്ഞാൽ തീരാത്ത നന്ദിയും കടപ്പാടും. അയ്യപ്പാ..മാളികപ്പുറം സിനിമയിലെ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു.'- ഉണ്ണി മുകുന്ദൻ കുറിച്ചു.