Sports

ഫിഫ വേൾഡ് കപ്പിലും മലയാളിക്കര വിരുത്: ഏറ്റവും വലിയ ഫുട്ബോൾ ബൂട്ട് ഒരുക്കി

Shibu padmanabhan

14 November 2022 , 7:23 PM

 

 

ദോഹ: ഫിഫ വേൾഡ് കപ്പിനോട് അനുബന്ധിച്ച് മലയാളിക്കരവിരുതിൽ ഒരുക്കിയ ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ബൂട്ട് ഇന്ന് കത്താറയിൽ അനാച്ഛാദനം ചെയ്യും. ഇന്ന് വൈകിട്ട് 6.30ന് (ഇന്ത്യൻ സമയം രാത്രി 8 30ന് ) കത്താറ കൾച്ചറൽ വില്ലേജിൽ അവതരിപ്പിക്കും.

ഖത്തർ പബ്ലിക് ഡിപ്ലോമസിയുമായി സഹകരിച്ച് പ്രമുഖ രാജ്യാന്തര യുവജന സംഘടനയായ ഫോക്കസ് ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ.ദീപക് മിത്തൽ മുഖ്യാതിഥിയായിരിക്കും.

ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈത്തി, കത്താറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ ജനറൽ മാനേജർ പ്രൊഫ. ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിസി) പ്രസിഡന്റ്, പി.എൻ.ബാബുരാജൻ; കത്താറ പബ്ലിക് ഡിപ്ലോമസി സെന്റർ (കെപിഡിസി) സിഇഒയും ഗ്ലോബൽ പബ്ലിക് ഡിപ്ലോമാറ്റിക് നെറ്റ്‌വർക്ക് സെക്രട്ടറി ജനറലുമായ, എൻജിനീയർ ദാർവിഷ് അഹമ്മദ് അൽ ഷൈബാനി; ഗിന്നസ് വേൾഡ് റെക്കോർഡ് ഉടമയും ബിഗ് ബൂട്ടിന്റെ ക്യൂറേറ്ററുമായ എം ദിലീപ്; ഫോക്കസ് ഇന്റർനാഷണൽ സിഇഒ ഷമീർ വലിയവീട്ടിൽ തുടങ്ങി വിവിധ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖർ ചടങ്ങിൽ ...

 

രാഷ്ട്രങ്ങൾക്കും ജനങ്ങൾക്കുമിടയിൽ ആഗോള സാഹോദര്യം കൊണ്ടുവരുന്ന ഒരു കായിക ഇനമായി ഫുട്ബോളിനെ ഉയർത്തിക്കാട്ടുന്നതിനുള്ള ഖത്തറിന്റെ ശ്രമങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയാണ് എക്സിബിഷൻ ലക്ഷ്യമിടുന്നത്.