Entertainment

ദളപതി 67 ല്‍ മലയാളി താരം മാത്യു തോമസും

Laavanya Lal

01 February 2023 , 8:39 PM

 


ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രത്തില്‍ മലയാളി താരം മാത്യു തോമസും അര്‍ജുനും ഗൗതം മേനോനുമടക്കം വമ്പന്‍ താരനിര. ലോകേഷ് കനകരാജ് ചിത്രമാണ് ദളപതി 67. ചിത്രത്തിലെ അഭിനേതാക്കളെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു,

ബോളിവുഡ് താരം സഞ്ജയ് ദത്തിന് പുറമെ തെന്നിന്ത്യയിലെ  ഒരു വമ്പന്‍ താരനിര തന്നെ സിനിമയുടെ ഭാഗമാകും. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയനായ മലയാളി താരം മാത്യു തോമസ് ദളപതി 67ല്‍ അഭിനയിക്കുന്നുണ്ട്. കൂടാതെ തമിഴകത്തിന്റെ ആക്ഷന്‍കിങ് അര്‍ജുന്‍, സംവിധായകരായ ഗൗതം മേനോന്‍, മിഷ്‌കിന്‍, ഡാന്‍സ് മാസ്റ്റര്‍ സാന്‍ഡി, നടന്‍ മന്‍സൂര്‍ അലിഖാന്‍ നടി പ്രിയാ ആനന്ദ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകും.