News

ചിങ്ങപ്പുലരിയില്‍ പുതിയ മുഖവുമായി മലയാള വാര്‍ത്ത

ചീഫ് എഡിറ്റര്‍, മലയാള വാര്‍ത്ത കമ്മ്യൂണിക്കേഷന്‍

16 August 2022 , 6:29 PM

 

 

 

 

 

ഇന്ന് ചിങ്ങം ഒന്ന്.  മലയാളക്കര പ്രതീക്ഷയുടെ മറ്റൊരു പുതുവര്‍ഷ പിറവിയെ വരവേല്‍ക്കുമ്പോള്‍ വായനക്കാരുടെ പ്രിയപ്പെട്ട ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമമായ 'മലയാള വാര്‍ത്ത' അതിന്റെ കെട്ടിലും മട്ടിലും പുതുമകളുമായി നിങ്ങളിലേക്ക് എത്തുകയാണ്. കൂടുതല്‍ ആകര്‍ഷകമായ ലേ ഔട്ടും വായന ആയാസരഹിതമാക്കുന്ന അക്ഷര വിന്യാസവുമുള്‍പ്പടെ ഒട്ടേറെ നമ്മുടെ വെബ് സൈറ്റില്‍ അടിമുടി മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. നിക്ഷ്പക്ഷവും സത്യസന്ധവുമായി വാര്‍ത്തകള്‍ ജനങ്ങളിലേക്കെത്തിച്ച് ഏതാനും വര്‍ഷങ്ങള്‍കൊണ്ടു തന്നെ കേരളത്തിനുള്ളിലും മലയാളികളുള്ള എല്ലാ രാജ്യങ്ങളിലും വലിയൊരു വായനാലോകം സൃഷ്ടിക്കാനായതിന്റെ ചാരിതാര്‍ഥ്യവുമായി മലയാള വാര്‍ത്ത നിങ്ങളുടെ ഉറച്ച പിന്തുണ തുടര്‍ന്നും അഭ്യര്‍ഥിക്കുകയാണ്. മലയാള നാടിന്റെയും അതിലൂടെ മഹത്തായ ഇന്ത്യാമഹാരാജ്യത്തിന്റെയും മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തുപകരാന്‍ നമ്മുക്കേവര്‍ക്കും ഒരുമിച്ചു പ്രവര്‍ത്തിക്കാം. എല്ലാവര്‍ക്കും പുതുവര്‍ഷാശംസകള്‍ നേര്‍ന്നുകൊണ്ട്..